കോഴിക്കോട്: ചേവായൂരിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിംങ് ടെസ്റ്റ് ഗ്രൗണ്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീജിത്തിന്റെ മിന്നല്‍ പരിശോധന. ഗ്രൗണ്ടിന് സമീപത്തെ കടയില്‍നിന്ന് രേഖകളും പണവും പിടിച്ചെടുത്തു. ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകളാണ് പിടിച്ചെടുത്തത്.
ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. 1.57 ലക്ഷം രൂപയാണ് കടയില്‍ നിന്ന് പിടിച്ചെടുത്തത്. ഉച്ചയ്ക്ക് 12 മണിയോടെ തുടങ്ങിയ പരിശോധന ഒരു മണിക്കൂറോളം നീണ്ടു.
Discussion about this post