വ്യത്യസ്തതരം റീല്‍സുകളാണ് സോഷ്യല്‍ മീഡിയയിൽ ഓരോ ദിവസവും നാം കാണുന്നത്. ഡാൻസ് റീല്‍സ് പുതുമയുള്ളതാക്കാൻ ഇത് ചെയ്യുന്നവരെല്ലാം ശ്രമിക്കാറുണ്ട്. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും വിഡിയോ ചിത്രീകരിക്കുമ്പോള്‍ അതിന് പ്രത്യേകം അനുവാദം തേടേണ്ടതാണ്. അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടിവന്നേക്കാം.

അത്തരമൊരു സംഭവമാണ് ഹൈദരാബാദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഹൈദരാബാദ് മെട്രോയില്‍ നിന്ന് ഡാൻസ് റീല്‍സ് ചിത്രീകരിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. മെട്രോയ്ക്ക് അകത്തുനിന്ന് തമിഴ് ഗാനത്തിനൊപ്പം പെണ്‍കുട്ടി ചുവടുവയ്ക്കുന്നതാണ് റീല്‍സിലുള്ളത്. പിറകിലായി യാത്രക്കാരെയും കാണാം.






































Discussion about this post