
കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് ഹുസൈൻ മുനഫർ തങ്ങളുടെ നിര്യാണത്തിൽ ഇന്ത്യൻ നാഷണൽ ലീഗ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു. സൗമ്യനും ഊർജ്വസ്വലനും സംഘാടകനുമായ തങ്ങളുടെ വിയോഗം ഇന്ത്യൻ നാഷണൽ ലീഗിനും കൊയിലാണ്ടി മണ്ഡലത്തിനും തീരാനഷ്ടം യോഗം അനുസ്മരിച്ചു. കൊയിലാണ്ടി മുൻസിപ്പൽ ബസ്റ്റാന്റ് പരിസരത്തു നടന്ന യോഗത്തിൽ മുൻസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.

കാനത്തിൽ ജമീല എം എൽ എ, ടി കെ ചന്ദ്രൻ മാസ്റ്റർ, അജിത് മാസ്റ്റർ, അൻസാർ കൊല്ലം, സത്യചന്ദ്രൻ, അസീസ് മാസ്റ്റർ, കെ വി സുരേഷ്, കബീർ സലാല, മുജീബ്, രാഗം മുഹമ്മദലി, പി എൻ കെ അബ്ദുള്ള, ഒ പി അബ്ദുറഹ്മാൻ, ഹാരിസ് ബാഫാഖി
പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് സിറാജ് മൂടാടി അനുശോചന പ്രമേയം അവതരിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഹനീഫ സ്വാഗതം പറഞ്ഞു.

Discussion about this post