ന്യൂഡൽഹി: ഡോളർ സൂചികയുടെ തിളക്കത്തിൽ ഇന്ത്യൻ രൂപയ്ക്ക് വീണ്ടും ഇടിവ്. ഒരു ഡോളറിന് 77.69 ആണ് ഇന്നു രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ രൂപയുടെ മൂല്യം.
രൂപയുടെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഈ മാസം പത്തിന് 77.50 ലേക്കു താണതായിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗ് നിരക്ക്.
യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞ ആഴ്ചയിൽ അടിസ്ഥാന പലിശ നിരക്കിൽ 50 ബേസിസ് പോയിന്‍റിന്‍റെ വർധന വരുത്തിയതിനെത്തുടർന്ന് ആഗോള തലത്തിൽ ഡോളർ കരുത്തു പ്രാപിക്കുന്നതാണ് രൂപയ്ക്കു തിരിച്ചടിയാകുന്നത്. അസംസ്കൃത
വിദേശനിക്ഷേപകർ ഇന്ത്യയെ ഉപേക്ഷിച്ച് യുഎസ് സർക്കാർ കടപ്പത്രങ്ങൾ ഉൾപ്പെടെയുള്ളവയിലേക്ക് ആകൃഷ്ടരാകുന്നതും രൂപയ്ക്കു പ്രതിസന്ധിയാകുന്നുണ്ട്. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ആഗോള കേന്ദ്രബാങ്കുകൾ അടിസ്ഥാന പലിശനിരക്കുകൾ വീണ്ടുമുയർത്തിയാൽ രൂപ കൂടുതൽ ദുർബലമാകുമെന്നാണു വിലയിരുത്തൽ.
Discussion about this post