പയ്യോളി: പ്രാദേശിക പത്രപ്രവർത്തകർ നാടിൻ്റെ കണ്ണാടിയായി പ്രവർത്തിക്കുന്നവരാണെന്നും അവർക്ക് വേണ്ട തൊഴിൽ സൗകര്യങ്ങളും അവകാശങ്ങളും ലഭ്യമാക്കുന്നതിനായി പത്ര -മാധ്യമ ഉടമകളും ട്രേഡ് യൂണിയനുകളും മുന്നോട്ട് വരണമെന്ന് പയ്യോളി നഗരസഭ അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ.
പ്രാദേശിക പത്രപ്രവർത്തകരെ ഒരു കുടക്കീഴിൽ സംഘടിപ്പിക്കുന്നതിനായി ഐ ആർ എം യു നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ പയ്യോളി മേഖലാ പ്രവർത്തക കൺവെൻഷനും ഐ ഡി കാർഡ് വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ ജില്ലാ പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള വാളൂർ സംഘടന നടപ്പിലാക്കുന്ന പദ്ധതികൾ വിശദീകരിച്ചു.
പ്രസിഡൻ്റ് പി വി അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ ടി കെ റഷീദ്, സി എം മനോജ് നമ്പ്യാർ, ടി എ ജുനൈദ്, പ്രകാശ് പയ്യോളി, സബീഷ് കുന്നങ്ങോത്ത്, എം പി അനുരൂപ്, യു പി ജലീൽ, സി എ റഹ്മാൻ പ്രസംഗിച്ചു.
മേഖലാ ഭാരവാഹികളായി പി വി അഹമ്മദ് (പ്രസിഡൻ്റ്), പ്രകാശ് പയ്യോളി (വൈസ് പ്രസിഡൻ്റ്), ടി എ ജുനൈദ് (സെക്രട്ടറി), യു പി ജലീൽ (ജോ. സെക്രട്ടറി), സി എ റഹ്മാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post