ന്യൂഡല്‍ഹി: ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപതി മുര്‍മുവിനെ പ്രഖ്യാപിച്ചു.ബി ജെ പി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമാണ് എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ടിച്ച ദ്രൗപതി മര്‍മു ഒഡിഷയില്‍ നിന്നുള്ള ബി ജെ പി നേതാവാണ്.
ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപതി മുർമു. ട്രൈബൽ മേഖലയിൽ നിന്ന് ഈ നീക്കത്തിലൂടെ കൂടുതൽ പിന്തുണ നേടുവാൻ കഴിയുമെന്നാണ് ബി ജെ പി കരുതുന്നത്. വിദ്യാഭ്യാസ പ്രവർത്തകയായും ഏറെ ശ്രദ്ധ നേടിയ ദ്രൗപതിയെ നിരവധി ചർച്ചകൾക്കൊടുവിലാണ് ബി ജെ പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
എം എൽ എ ആയും മന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള ദ്രൗപതി 2015 ൽ ആണ് ജാർഖണ്ഡ് ഗവർണർ ആകുന്നത്. കഴിഞ്ഞ തവണയും ബി ജെ പി പരിഗണിച്ച പേരുകളിൽ ദ്രൗപതിയുടെ പേരുണ്ടായിരുന്നു.
ഇരുപതോളം പേരുകളാണ് ബി ജെ പി ഇത്തവണ പ്രധാനമായും പരിഗണിച്ചിരുന്നത്. രാവിലെ അമിത് ഷാ, രാജ്നാഥ് സിങ്, ജെ പി നഡ്ഡ എന്നിവര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
സ്ഥാനാര്‍ഥിയായി നായിഡു രംഗത്തെത്തുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഇതിനിടെയാണ് ദ്രൗപതിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, ബി ജെ പി ദേശീയ പ്രസിഡന്‍റ് ജെ പി നഡ്ഡ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Discussion about this post