കൊയിലാണ്ടി: ഇന്ത്യൻ സ്വച്ഛതാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ദേശീയ തലത്തിൽ നടത്തുന്ന സ്വച്ഛതാ റാലിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ റാലി സംഘടിപ്പിച്ചു.
റാലിയുടെ ഭാഗമായി ഓൺലൈനിൽ പേർ റജിസ്റ്റർ ചെയ്ത യുവാക്കൾ, എസ് പി സി വിദ്യാർഥികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ റാലിയിൽ അണി ചേർന്നു. ടൗൺ ഹാളിൽ നിന്ന് ഹാർബർ പരിസരം വരെ നടത്തിയ റാലി നഗരസഭ ഉപാധ്യക്ഷൻ കെ സത്യൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ സി പ്രജില അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇ കെ അജിത്, കെ ഷിജു, നഗരസഭാംഗങ്ങളായ എ അസീസ്, വി രമേശൻ, പ്രജിഷ, കെ ടി സുമേഷ്, ജിഷ, ഹെൽത്ത് ഇൻസ്പെക്ടർ കെ പി രമേശൻ, എഫ് എം നസീർ, ജെ എച്ച് ഐ കെ എം പ്രസാദ്, മുഹമ്മദ് അനീഫ് പ്രസംഗിച്ചു.
ജെ എച്ച് ഐമാരായ ടി കെ ഷീബ, കെ കെ ഷിജിന, എം ലിജിന, എൽ ലിജോയ് നേതൃത്വം നൽകി.
Discussion about this post