ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 100 റൺസ് വിജയലക്ഷ്യം ഇന്ത്യ 19.1 ഓവറിൽ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. അർധ സെഞ്ചുറിക്കരുകിൽ വീണ ശുഭാമാൻ ഗില്ലിന്റെ (49) പ്രകടനമാണ് ഇന്ത്യക്ക് വേഗജയം നൽകിയത്. 57 പന്തിൽ എട്ട് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഗില്ലിന് ശ്രേയസ് അയ്യർ (പുറത്താകാതെ 28) മികച്ച പിന്തുണ നൽ
കി. ഗിൽ പുറത്താകുമ്പോൾ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. കുറഞ്ഞ സ്കോർ പ്രതിരോധിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ അനായാസം ജയിക്കാൻ വിട്ടില്ല. ക്യാപ്റ്റൻ ശിഖർ ധവാൻ (8), ഇഷാൻ കിഷൻ (10) എന്നിവരെ മടക്കി ഞെട്ടിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സന്ദർശകർ 27.1 ഓവറിൽ 99 റൺസിന് ഓൾഔട്ടായി. ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയുടെ
എക്കാലത്തെയും കുറഞ്ഞ ഏകദിന സ്കോർ ആണിത്. ഇന്ത്യൻ സ്പിന്നർമാർ ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്തുകയായിരുന്നു. മൂന്ന് സ്പിന്നർമാർ ചേർന്ന് എട്ട് വിക്കറ്റാണ് വീഴ്ത്തിയത്. കുൽദീപ് യാദവ് 4.1 ഓവറിൽ നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഷഹബാസ് അഹമ്മദും വാഷിംഗ്ടൺ സുന്ദറും രണ്ട് വീക്കറ്റുകൾ വീതം നേടി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി.
Discussion about this post