തിരുവനന്തപുരം : കാര്യവട്ടത്തെ കളി കൈവിടാതെ ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യക്ക് 8 വിക്കറ്റ് ജയം. പതിവിനു വിപരീതമായി ബൗളർമാർ അവസരത്തിനൊത്തുയർന്ന മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 2.3 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതോടെ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെടു
ക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 17 റൺസെടുക്കുന്നതിനിടെ, രണ്ടു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവും (50) കെ എൽ രാഹുലും (50) ചേർന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. രോഹിത് ശർമ (0)വിരാട് കോഹ്ലി (3) എന്നിവരാണ് പുറത്തായത്. 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്
സ്കോറര്‍. ഏയ്ഡന്‍ മാര്‍ക്രവും (24 പന്തില്‍ 25 ) വെയ്ന്‍ പാര്‍ണലും 37 പന്തില്‍ 24 ) മാത്രമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതിയുള്ളൂ. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു. തുടക്കം മുതൽ ഇന്ത്യ മിന്നും ഫോമിലായിരുന്നു. ബുമ്രയുടെ അഭാവത്തിലും ഇന്ത്യൻ ബൗളർമാർ മികവു പുറത്തെടുത്തു.
Discussion about this post