മോസ്കോ: യുക്രയിൻ – റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ സ്പേസ് ഏജൻസിയുടെ റോക്കറ്റിൽ നിന്നും വിവിധ രാജ്യങ്ങളുടെ പതാകകൾ നീക്കം ചെയ്യുന്ന വീഡിയോ വൈറലാകുന്നു. യു എസ് എ, യു കെ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവരുടെ പതാകകളാണ് നീക്കം ചെയ്തത്. അതേ സമയം ഇന്ത്യയുടെ ദേശീയ പതാക അവിടെ തന്നെ നിലനിർത്തി. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ മേധാവി ദിമിത്രി റോഗോസ് ആണ് ദൃശ്യങ്ങളടങ്ങിയ ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.
റഷ്യയുടെ വിക്ഷേപണ നിലയം സ്ഥിതി ചെയ്യുന്ന ബയ്ക്കനോറിൽ നിന്നാണ് ഈ ദൃശ്യം എന്ന് ട്വീറ്റിൽ പറയുന്നു. ചില കൊടികൾ ഇല്ലാതെ ഞങ്ങളുടെ റോക്കറ്റ് കൂടുതൽ സുന്ദരമാണെന്ന് തോന്നുന്നു. വീഡിയോ പങ്കുവച്ച് ദിമിത്രി റോഗോസ് പറയുന്നു.റഷ്യയ്ക്ക് മുന്നിൽ ഉപരോധം ഏർപ്പെടുത്തുകയും അവർക്കെതിരായ പ്രമേയം യുഎൻ പൊതുസഭയിൽ അടക്കം പിന്താങ്ങുകയും ചെയ്ത രാജ്യങ്ങളുടെ പതാകയാണ് റോക്കറ്റിൽ നിന്നും റഷ്യ മാറ്റിയത്. സാധാരണ ബഹിരാകാശ റോക്കറ്റുകളിൽ മറ്റ് ബഹിരാകാശ പങ്കാളികളായ രാജ്യങ്ങളുടെ പതാക പതിക്കുന്ന പതിവുണ്ട്. എന്നാൽ യുക്രൈനിലെ റഷ്യൻ ആക്രമണം ആരംഭിച്ചതിന് പിന്നാലെ റഷ്യയ്ക്കെതിരെ വിവിധ ലോകരാജ്യങ്ങൾ ഉപരോധവുമായി രംഗത്തുണ്ട്. യൂറോപ്യൻ യൂണിയൻ അടക്കം വിവിധ രാജ്യങ്ങൾ ഉപരോധവും എർപ്പെടുത്തി. എന്നാൽ യുഎൻ രക്ഷകൗൺസിൽ അടക്കം നിക്ഷ്പക്ഷ നിലപാടാണ് ഇന്ത്യ എടുത്തത്. ഇതിനെ തുടർന്ന് കൂടിയാണ് ഇന്ത്യൻ പതാക നിലനിർത്തിയത് എന്നാണ് പുതിയ വീഡിയോയിലുടെ വ്യക്തമാകുന്നത്.
Стартовики на Байконуре решили, что без флагов некоторых стран наша ракета будет краше выглядеть. pic.twitter.com/jG1ohimNuX
— РОГОЗИН (@Rogozin) March 2, 2022
Discussion about this post