അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ. ഇന്‍സ്റ്റഗ്രാമില്‍ ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഇന്‍ഫന്റീനോയുടെ മറുപടി. ഇന്ത്യന്‍ ഫുട്‌ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാന്‍ ഫിഫ വലിയ നിക്ഷേപം
നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നല്‍കി. യുഎസ്-മെക്‌സിക്കോ-കാനഡ ലോകകപ്പില്‍ 16 ടീമുകള്‍ക്ക് കൂടി യോഗ്യത നല്‍കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫന്റീനോയുടെ പരാമര്‍ശം.ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീനയെ അഭിനന്ദിക്കാനും ഇന്‍ഫാന്‍റിനോ മറന്നില്ല. ലോകകപ്പ് സംഘാടനത്തില്‍ ഖത്തറിനും അദ്ദേഹം നന്ദി പറഞ്ഞു.
‘ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തര്‍ സമ്മാനിച്ചത്. എല്ലാവരെയും ഹൃദ്യമായാണ് ഖത്തര്‍ സ്വീകരിച്ചത്. എങ്ങനെയാണ് ഫുട്ബോള്‍ ലോകത്തെ ഒന്നിപ്പിക്കുന്നത് എന്ന് ഖത്തര്‍ കാണിച്ചു തന്നു, ഇന്ത്യക്ക് അടുത്ത ലോകകപ്പ് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ഇന്‍ഫന്റീനോ പറഞ്ഞു.
Discussion about this post