ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 2183 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 89.8 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം 1150 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇന്നലെ 214 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കേരളത്തില്‍ 62 മരണങ്ങള് കൂടി കൊവിഡ് ബാധിച്ചുള്ള മരണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മരണനിരക്ക് ഉയര്‍ന്നത്. കഴിഞ്ഞ ദിവസം 4 പേര് മാത്രമാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നിട്ടുണ്ട്. 0.83 ശതമാനമായാണ് ഉയര്‍ന്നത്. ഡല്‍ഹിയിലാണ് ഏറ്റവുമധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 517 പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 11,542 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവർക്കു വീണ്ടും പിഴ ചുമത്താനൊരുങ്ങി ഡൽഹി സർക്കാർ.കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ബുധനാഴ്ച ഡൽഹി ദുരന്ത നിവാരണ അഥോറിറ്റി യോഗം ചേരും. മാസ്ക് ധരിക്കാത്തവർക്കു പിഴ ചുമത്തുന്നതും പ്രതിദിന പരിശോധനകൾ വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ യോഗത്തിലുണ്ടായേക്കും.
Discussion about this post