ന്യൂഡൽഹി: രാജ്യത്ത് പുതുതായി 1,72,433 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.84 ശതമാനം കൂടുതല്‍ കേസുകളാണ് ഉള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.98 ശതമാനവുമാണ്. നിലവില്‍ 15,33,921 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
24 മണിക്കൂറിനിടെ 1,008 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,98,983 ആയി ഉയര്‍ന്നു. 2,59,107 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 95.14 ശതമാനമാണ്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,97,70,414 ആയി. രാജ്യത്ത് ഇതുവരെ 167.87 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ 52,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757, വയനാട് 1602, കാസര്‍ഗോഡ് 875 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകളാണ് പരിശോധിച്ചത്.
Discussion about this post