തുറയൂർ: കാഫിർ സ്ക്രീൻഷോട്ട്, കേരള രാഷ്ട്രീയ ചരിത്രത്തിൽ വിഷലിപ്തമായ ഒരു സംഭവമാണെന്നും അതിന്റെ ഉറവിടം കണ്ടെത്തുന്നത് വരെ സമരം തുടർന്നു കൊണ്ടേയിരിക്കുമെന്നും നിയമ പോരാട്ടം നടത്തുമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല. തുറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച തെരുവ് വിചാരണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ചു.
എം എസ് എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലത്തീഫ് തുറയൂർ, മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ, മുനീർ കുളങ്ങര, ടി പി അബ്ദുൽ അസീസ്, പി വി മുഹമ്മദ് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ സ്വാഗതവും അഫ്നാസ് നന്ദിയും പറഞ്ഞു.
Discussion about this post