
പയ്യോളി: പൊതു പ്രവർത്തനങ്ങളിൽ നിരതരാവുന്നതോടൊപ്പം നിരാശ്രയർക്ക് അത്താണിയായി തീരാനും വനിത ലീഗ് പ്രവർത്തകർക്ക് കഴിയണമെന്ന് വനിത ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ. പി കുത്സു പറഞ്ഞു.

പയ്യോളി വനിത ലീഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
നഗരസഭ വനിത ലീഗ് പ്രസിഡൻ്റ് റാബിയ മൊയ്തു അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് സി പി സദഖത്തുള്ള, എം പി മൊയ്തീൻ കോയ, എ പി റസാഖ്,

ദലിത് ലീഗ് ജില്ലാ പ്രസിഡൻ്റ് സുമ, പി എം റിയാസ്, ബഷീർ മേലടി, നഗരസഭ വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ, കെ പി സി ശുക്കൂർ, നജ്മ മഠത്തിൽ, റഹ്മത്ത് റസാഖ്, സാഹിറ വടകര, സി കെ സലീന പ്രസംഗിച്ചു. എം വി സമീറ സ്വാഗതവും പി എം ഫസീല നന്ദിയും പറഞ്ഞു.


Discussion about this post