കൊയിലാണ്ടി: സിവിൽ സർവീസിലെ കരാർ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ് പറഞ്ഞു. മൂന്ന് ലക്ഷത്തോളം പേരെയാണ് സർക്കാർ വിവിധ വകുപ്പുകളിലായി അനധികൃതമായി നിയമിച്ചത്.
അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൻ ജി ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻ്റ് എം ഷാജി മനേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം ടി മധു മുഖ്യ പ്രഭാഷണം നടത്തി.
യത്രയയപ്പ് സമ്മേളനം ജില്ലാ പ്രസിഡൻ്റ് കെ പ്രദീപൻ, സംഘടനാ ചർച്ച ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി എന്നിവർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിനു കോറോത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ദിനേശൻ, സി കെ പ്രകാശൻ, വി പ്രതീഷ്, മുരളി കന്മന, വി പി രജീഷ് കുമാർ, എം ഷാജീവ് കുമാർ, പ്രദീപ് സായി വേൽ, വി കെ സുധീഷ് കുമാർ പ്രസംഗിച്ചു.
Discussion about this post