

കൊയിലാണ്ടി: ജുഡീഷ്യറിയുടെ ഭാഗമായിരുന്നവർ രാഷ്ട്രീയ സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നത് ജനങ്ങളിൽ ആശങ്കവർദ്ധിപ്പിക്കുമെന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ.കെ പ്രവീൺ കുമാർ.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് കൊയിലാണ്ടി യൂണിറ്റ് സംഘടിപ്പിച്ച സീനിയർ അഭിഭാഷകർക്ക് ആദരവും, ലീഗൽ അവേർനസ്സ് ക്ലാസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂണിറ്റ് പ്രസിഡണ്ട് അഡ്വ.കെ. അശോകൻ അധ്യക്ഷത വഹിച്ചു. സീനിയർ അഭിഭാഷകരായ പി എസ് ലീലാ കൃഷ്ണൻ, പി ശങ്കരൻ നായർ എന്നിവരെ ആദരിച്ചു.
അറസ്റ്റ് ആൻഡ് ഡിറ്റൻഷൻ എന്ന വിഷയത്തിൽ കോഴിക്കോട് ഗവ. ലോ കോളേജ് പ്രിൻസിപ്പാൾ എൻ കൃഷ്ണകുമാർ ലീഗൽ അവേർനസ്സ് ക്ലാസ്സ് എടുത്തു.

അഡ്വ. അമൽ കൃഷ്ണ, അഡ്വ. മാത്യു കട്ടിക്കാന, കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി സത്യൻ, അഡ്വ. എൻ സി ചന്ദ്രശേഖരൻ, വിവിധ സംഘടനാ പ്രതിനിധികളായ അഡ്വ. ലിജീഷ്, അഡ്വ. ടി കെ രാധാകൃഷ്ണൻ, അഡ്വ.ടി കെ ജി നമ്പ്യാർ, വി വി സുധാകരൻ, അഡ്വ. സതീഷ് കുമാർ, അഡ്വ. പി ടി ഉമേന്ദ്രൻ, അഡ്വ. എം ബിന്ദു പ്രസംഗിച്ചു.

Discussion about this post