പയ്യോളി : ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘കൃഷിപാഠം’ സ്കൂൾതല ഉദ്ഘാടനം തിക്കോടിയൻ സ്മാരക ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ നിർവഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ ബിനു കരോളി അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ പി
സൗമ്യ പദ്ധതി വിശദീകരണം നടത്തി. സ്കൂൾ ഹെഡ് മാസ്റ്റർ ബിനോയ് കുമാർ, പ്രിൻസിപ്പാൾ കെ പ്രദീപൻ, വി നിഷ , യു കെ അനിത , എം ടി ഗീത, ജിത എന്നിവർ പ്രസംഗിച്ചു.
Discussion about this post