
പേരാമ്പ്ര: കായണ്ണ ഗ്രാമപഞ്ചായത്ത് ചെറുകാട് കാേളിക്കാം വയൽ സാംസ്കാരിക നിലയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി. ബാലുശ്ശേരി എം എൽ എ അഡ്വ. കെ എം സച്ചിൻദേവ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശശി അധ്യക്ഷത വഹിച്ചു.

വാവട കുഞ്ഞിക്കണ്ണന്റെ സ്മരണയ്ക്കായി മകനും അധ്യാപകനുമായ സുധി ആണ് സാംസ്കാരിക നിലയത്തിനായി മൂന്നു സെന്റ് സ്ഥലം സൗജന്യമായി ഗ്രാമപഞ്ചായത്തിന് വിട്ടു നൽകിയത്.

27 ലക്ഷം രൂപ ചിലവിൽ കൈരളി ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. രണ്ടു നിലകളിലായാണ് സാംസ്കാരിക നിലയമൊരുങ്ങുന്നത്.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയപ്രകാശ് കായണ്ണ, കെ കെ നാരായണൻ, കെ സി ഗാന, പി കെ ഷിജു, കെ വി സി ഗോപി പ്രസംഗിച്ചു.

Discussion about this post