
പയ്യോളി: സി പി ഐ എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസിനു വേണ്ടി പയ്യോളി ഐപിസി റോഡിൽ നിർമ്മിച്ച എകെജി മന്ദിരത്തിന്റെ ഉദ്ഘാടനം 17 ന് ഞായറാഴ്ച പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതിൻ്റെ പ്രചരണാർഥം ജനാധിപത്യ മഹിള അസോസിയേഷൻ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു.

മഹിളാ അസോസിയേഷൻ ജില്ല പ്രസിഡൻ്റും സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവുമായ ഡി ദീപ, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി എം പി അഖില, ഏരിയാ പ്രസിഡൻ്റ് സി വി ശ്രുതി, ട്രഷറർ കെ സിന്ധു, ഡി സി അംഗം പി കെ ഷീജ, എൻ കെ റീത്ത, എൻ പി ആതിര, ഷൈമ മണന്തല
എന്നിവർ നേതൃത്വം നൽകി.

പേരാമ്പ്ര റോഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥ പയ്യോളി ടൗൺ വലം വെച്ച് സമാപിച്ചു.



Discussion about this post