

മേപ്പയ്യൂർ: എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻ്റ് സയൻസ് കോളേജിൽ 2022 -23 യൂണിയൻ ഉദ്ഘാടനം നടന്നു. മുൻ വൈസ് പ്രസിഡൻ്റ് അഡ്വ. ഫാത്തിമ തെഹ്‌ലിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പ്രൊഫ. സി കെ ഹസ്സൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥി യൂണിയൻ പ്രതിനിധികളായ യൂണിയൻ ചെയർമാൻ മുഹമ്മദ് മിൻഹാജ്, ജനറൽ സെക്രട്ടറി ഷാമിൽ ഗഫൂർ,

മാഗസിൻ എഡിറ്റർ അനുനന്ദ, വൈസ് ചെയർ പേഴ്സൺ റിസാന, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായ നൗല, റിദ്വാൻ, ഫൈൻ ആർട്ട്സ് സെക്രട്ടറി ജൈസൽ, ജോയിന്റ് സെക്രട്ടറി ഹിബ ഫാത്തിമ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

എം എസ് എഫ് പ്രതിനിധിയായ അജ്മൽ കൂനഞ്ചേരി, കോമേഴ്‌സ് വിഭാഗം എച്ച് ഒ ഡി വി എം ത്രേസ്യ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അഡ്വ. കുഞ്ഞിമൊയ്‌ദീൻ, ഫായിസ് പ്രസംഗിച്ചു.

പുറക്കാട് ശാന്തിസദനം ഡിഫറെന്റലി ഏബിൾഡ് സ്കൂളിലെ കുട്ടികളുടെ കലാപരിപാടികളും കാവര മ്യൂസിക് ബാന്റിന്റെ സംഗീത വിരുന്നും അരങ്ങേറി. അസിസ്റ്റൻറ് പ്രൊഫസർ സി നിഹാസ് സ്വാഗതവും ഷാമിൽ ഗഫൂർ നന്ദിയും പറഞ്ഞു.


Discussion about this post