പയ്യോളി: ലഹരി നിർമ്മാർജ്ജന പ്രവർത്തനത്തിൽ മാധ്യമ പ്രവർത്തകർക്ക് നിർണ്ണായക പങ്കുണ്ടെന്ന് പയ്യോളി മുൻസിപ്പാൽ ചെയർമാൻ വടക്കയിൽ ഷഫീക്ക് പറഞ്ഞു. ലഹരി ഗ്രസിക്കുന്ന സമൂഹം സാമൂഹ്യ പുരോഗതിക്ക് വിഘാതമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയപേഴ്സൺസ് യൂനിയൻ (ഐ ആർ എം യു ) നേതൃത്വത്തിൽ ദേശീയ മാധ്യമ ദിനത്തിൽ പയ്യോളിയിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി വി അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി കെ പ്രിയേഷ് കുമാർ ദേശീയ മാധ്യമ ദിന പ്രഭാഷണവും, ജില്ലാ പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള വാളൂർ ക്യാമ്പയിൻ വിശദീകരണവും നടത്തി. എം പി അനുരൂപ്, ടി എ ജുനൈദ് , സബീഷ് കുന്നങ്ങോത്ത്, യു പി ജലീൽ, രഘുനാഥ് പുറ്റാട്, സി ടി മുഹമ്മദലി പ്രസംഗിച്ചു.
Discussion about this post