പയ്യോളി: വീട്ടുമുറ്റത്തെ തെങ്ങിൽ ജീവനുള്ള ഉടുംബിനെ കെട്ടിത്തൂക്കി.ഐ പി സി റോഡരികിലെ സ്ത്രീകൾ മാത്രമുള്ള വീടിൻ്റെ മുറ്റത്തെ തെങ്ങിലാണ് ജീവനുള്ള വലിയ ഉടുംബിനെ കെട്ടിയിട്ടത്. ഭയചകിതരായ വീട്ടുകാർ പയ്യോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം വനം വകുപ്പിനും പരാതി നൽകുന്നതിനായി തയ്യാറെടുക്കുകയാണ് വീട്ടുകാർ.
രാത്രി രണ്ടു മണിയോടെ ശബ്ദം കേട്ടതായി വീട്ടുകാർ പറയുന്നു. നവംബർ 26 നാണ് സംഭവം. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്.
ഐ പി സി റോഡ് മുതൽ തീർത്ഥ ഹോട്ടൽ വരെയുള്ള പ്രദേശത്ത് സാമൂഹ്യ ദ്രോഹ പ്രവർത്തനങ്ങളും ലഹരി ഉപയോഗവും വർദ്ധിച്ചുവരികയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് ജാഗ്രത സമിതി രൂപീകരിച്ചു.
ലഹരിക്കും മറ്റ് സാമൂഹ്യ ദ്രോഹ പ്രവർത്തനങ്ങൾക്കുമെതിരെ യഥാസമയം നടപടികൾ കൈക്കൊള്ളുവാനും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. നഗര സഭ പതിമൂന്നാം ഡിവിഷൻ കൗൺസിലർ കെ റസിയ അധ്യക്ഷത വഹിച്ചു. വി എം ഷാഹുൽ ഹമീദ്, ഡോ. പി കെ വേണുഗോപാലൻ. വി മൊയ്തീൻ, ടി രാജൻ, പി പി കുഞ്ഞമ്മദ്, അബ്ദുൾ ഖരീം പ്രസംഗിച്ചു.
ഭാരവാഹികളായി കെ റസിയ (ചെയർപേഴ്സൺ), രവികുമാർ മാടയിൽ (കൺവീനർ), പി പി അബ്ദുൽ അസീസ് (വൈസ് ചെയർമാൻ), കെ പി സി രാജീവൻ (ജോയിന്റ് കൺവീനർ), സിപി ഫാത്തിമ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post