
നാദാപുരം: ഭർതൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം തൂണേരി കോടഞ്ചേരിയിലാണ് സംഭവം. വളയം നിറവുമ്മൽ സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്. കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയാണ് മരിച്ച അശ്വതി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

അയൽവാസിയായ അധ്യാപകന്റെ വീടിന്റെ കുളിമുറിയിലാണ് അശ്വതിയുടെ മൃതദേഹം കണ്ടെത്തിയത്. കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട് അദ്ദേഹം ചെന്നു നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാദാപുരം പൊലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. മകൻ: നൈനിക്.

Discussion about this post