കോഴിക്കോട് : കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ടും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന പി എച്ച് അബ്ദുള്ള മാസ്റ്ററുടെ ഓർമ്മയ്ക്കായി മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി ജില്ലയിലെ മികച്ച അധ്യാപകന് അവാർഡ് നൽകും.
അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിനാണ് അവാർഡ് ദാനം നടക്കുക. കോഴിക്കോട് ജില്ലക്കാരും കലാ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുമായ അധ്യാപകർ ചുവടെ ചേർത്ത ഇ മെയിൽ ഐഡിയിലോ വാട്സ്ആപ്പ് നമ്പറിലോ ഈ മാസം 25ന് മുമ്പായി ബയോഡാറ്റയും റിപ്പോർട്ടും അയക്കണമെന്ന് ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ്, ജനറൽ സെക്രട്ടറി അഷ്റഫ് ടി കൊടുവള്ളി എന്നിവർ അറിയിച്ചു.
Email: ashrafs.kdy@gmail.com
Wats ap:9947643552
Discussion about this post