കൊയിലാണ്ടി: വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു. കൊയിലാണ്ടി വിയ്യൂരിലെ കരളിക്കണ്ടി (വൈഡൂര്യം) രവിയുടെ (റിട്ടയേർഡ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ) ഭാര്യ ഷൈമ (52) യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 2 മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്തെ 7 മീറ്റർ താഴ്ചയുള്ള വെള്ളമുള്ള കിണറ്റിൽ വീഴുകയായിരുന്നു.
മകൻ: ധീരജ് (മാർക്കറ്റിംഗ് മാനേജർ, നെറ്റ് എലിക്സൺ, ഹൈദരാബാദ്) മരുമകൾ: ഐശ്വര്യ പാലക്കാട് (ആമസോൺ ഹൈദരാബാദ്). സഹോദരിമാർ: പുഷ്പ, രേണുക, അജിത പയനോ.
കിണറിൽ വീണതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിശമനസേന രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റസ്ക്യൂ ഓഫീസർ ടി പി ഷിജു, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ പ്രമോദ്, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു, ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ വി കെ ബിനീഷ്, കെ ബിനീഷ്, ജിനീഷ്കുമാർ, നിധിൻരാജ്, പി വി മനോജ്, പി സജിത്ത്, ഹോംഗാർഡ് ഹരിദാസ്, സോമകുമാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Discussion about this post