പയ്യോളി: ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞ് റോഡിന് കുറുകെ വൈദ്യുതി കമ്പിയിൽ വീണു. കീഴൂർ പള്ളിക്കര റോഡിൽ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടരമായ രീതിയിൽ വൈദ്യുതി കമ്പികളിൽ തൂങ്ങി നിൽക്കുന്നത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.
രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് കീഴൂർ സി പി രവിയുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിഞ്ഞ് റോഡിന് കുറുകെ വൈദ്യുതി കമ്പിയിൽ വീണത്. ഉടൻ തന്നെ, നഗരസഭാംഗം ടി ചന്തു മാസ്റ്റർ വിവരം കെ എസ് ഇ ബി യിൽ അറിയിച്ചു.
ലൈനിലെ വൈദ്യുതി ഓഫ് ചെയ്തെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും സംഭവസ്ഥലത്ത് വന്ന് നോക്കാനോ, തെങ്ങ് മുറിച്ചുമാറ്റാനോ ഉള്ള യാതൊരു നടപടിയും കെ എസ് ഇ ബിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചെറുവാഹനങ്ങൾ റോഡിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും വലിയ വാഹനങ്ങൾക്ക് കഴിയില്ല. തൂങ്ങിക്കിടക്കുന്ന തെങ്ങ് താഴേക്ക് വീണ് അപകട കാരണമാകുമോയെന്ന ഭീതിയിലാണ് നാട്ടുകാർ.
Discussion about this post