തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ മുൻ എം എൽ എ കെ എസ് ശബരീനാഥൻ അറസ്റ്റിൽ.

പ്രതിഷേധം നേതൃത്വത്തിന്റെ അറിവോടെയെന്നും പ്രതിഷേധത്തിനുശേഷം വിവരം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും ശബരീനാഥൻ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ശബരിനാഥനെ ശംഖുമുഖം എ സി പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. ശബരീനാഥൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.



































Discussion about this post