പാട്‌ന: ശനിയാഴ്ച രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ വിവിധയിടങ്ങളിലായി 17 പേർക്ക് മരിച്ചു. ഭഗൽപൂരിൽ 6, വൈശാലിയിൽ 3, ബങ്ക , ഖഗാരിയ ജില്ലകളിലായി 2 പേർ വീതവും മരിച്ചു. മുൻഗർ, കതിഹാർ, മധേപുര, സഹർസ എന്നീ ജില്ലകളിൽ ഓരോരുത്തർ വീതവുമാണ് ഇടിമിന്നലേറ്റ് മരിച്ചതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വീറ്ററില്‍ കുറിച്ചു.
സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ മിന്നലേറ്റ് മൂന്ന് കർഷകർ മരിച്ചു. പെർത്ത് മുഖ്‌താപുർ ഗ്രാമത്തിൽ രണ്ടും ഹിവർമത് ഗ്രാമത്തിൽ ഒരാളുമാണ് മരിച്ചത്.
Discussion about this post