പയ്യോളി: ജനാധിപത്യത്തിൻ്റെ നാലാം തൂണായ പത്ര – ദൃശ്യമാധ്യമപ്രവർത്തകർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ (ഐ ആർ എം യു) പയ്യോളി മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് കുഞ്ഞബ്ദുല്ല വാളൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. പത്രസ്ഥാപനങ്ങളിൽ നിന്ന് തുച്ഛമായ പ്രതിഫലം മാത്രം ലഭിക്കുന്ന പ്രാദേശിക പത്രപ്രവർത്തകർക്ക് സർക്കാറുകളിൽ നിന്നുപോലും യാതൊരുവിധ ആനുകൂല്യങ്ങളും ഇന്നേവരെ ലഭിക്കാത്തത് തികച്ചും പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് – ഒമിക്രോൺ മാനധണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജനുവരി 25, 26 തിയ്യതികളിൽ നടുവണ്ണൂരിൽ നടക്കുന്ന ജില്ലാസമ്മേളനം വിജയിപ്പാക്കാനും യോഗം തീരുമാനിച്ചു.
പി വി അഹമ്മദ് അധ്യക്ഷത വഹിച്ചു. പത്രവർത്തകർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും പരിപാടിയിൽ വെച്ച് നടന്നു . ജില്ലാ ജനറൽ സെക്രട്ടറി പി കെ പ്രിയേഷ് കുമാർ , ട്രഷറർ കെ ടി കെ റഷീദ് , ജില്ലാ കമ്മിറ്റിയംഗം എം പി അനുരൂപ് , സബീഷ് കുന്നങ്ങോത്ത് തുടങ്ങിയവർ സംസാരിച്ചു. മേഖല ഭാരവാഹികളായി പി വി അഹമ്മദ് (പ്രസി.), ടി എ ജുനൈദ് (സെക്ര.), മുഹമ്മദലി (ട്രഷറർ ), സുഭാഷ് കോമത്ത് (വൈ. പ്രസി.), പ്രകാശ് പയ്യോളി (ജോ.സെക്ര.) എന്നിവരെ തെരെഞ്ഞെടുത്തു.
Discussion about this post