ഇസ്ലാമാബാദ്: ‘‘ഇന്ത്യ അമേരിക്കയുമായി സഖ്യത്തിലാണ്. കൂടാതെ യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ക്വാഡിൽ അംഗവുമാണ്. എങ്കിലും അവർ പക്ഷംപിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധത്തെ വകവയ്ക്കാതെ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നു. കാരണം ഇന്ത്യയുടെ നയങ്ങൾ ജനക്ഷേമം ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്”-ഇമ്രാൻ പറഞ്ഞു. ഇന്ത്യയുടെ വിദേശ നയത്തെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുടെ വിദേശനയം സ്വതന്ത്രവും ജനക്ഷേമപരവുമാണെന്ന് ഖൈബർ പക്തുംഖ്വയിലെ മാലാഖണ്ഡിൽ ഒരു റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് ഇമ്രാൻ ഖാൻ പുകഴ്ത്തിയത്.താനും ജനക്ഷേമം മുന്നിൽക്കണ്ടാണ് വിദേശനയം സ്വീകരിക്കുന്നതെന്നും ആർക്കുമുന്നിലും തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാകിസ്ഥാൻ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അത്യാവശ്യ കാര്യങ്ങൾക്കുപോലും പണമില്ലാത്ത അവസ്ഥയിലാണ്. നേരത്തേ ഇരുകൈയും നീട്ടി സഹായിച്ചിരുന്ന ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ പാകിസ്ഥാനെ കാര്യമായി ഗൗനിക്കുന്നില്ല. ചൈനയോടും റഷ്യയോടും അടുപ്പംകൂടി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല
Discussion about this post