കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽ വാദിനേയും ആർ ബി ശ്രീകുമാറിനേയും തടവിലാക്കിയ നടപടിയിൽ കൾച്ചറൽ ഫോറം സംസ്ഥാന സംഘാടക സമിതിയോഗം പ്രതിഷേധിച്ചു.

പൗരാവകാശ പ്രവർത്തകരെ തടവിലടക്കുന്ന നടപടി ആധുനിക ജനാധിപത്യ സങ്കൽപ്പങ്ങളുടെ നിഷേധമാണെന്ന് യോഗം വിലയിരുത്തി. തടവിലാക്കപ്പെട്ടവരെ എത്രയും വേഗം വിട്ടയക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കൺവീനർ രവി പാലൂർ അധ്യക്ഷത വഹിച്ചു. വി എ ബാലകൃഷ്ണൻ, വേണുഗോപാലൻ കുനിയിൽ പ്രസംഗിച്ചു.

Discussion about this post