
പയ്യോളി: കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ അകലാപ്പുഴയിലെ ബോട്ട് സര്‍വ്വീസിന് തഹസില്‍ദാര്‍ പുറപ്പെടുവിച്ച സ്റ്റേ എത്രയും പെട്ടെന്ന് പിന്‍വലിച്ച് സര്‍ക്കാറിന്റെ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി സര്‍വ്വീസ് നടത്താനുള്ള അനുവാദം നല്‍കണമെന്ന് യുവമോര്‍ച്ച മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രജിസ്ട്രേഷന് കഴിഞ്ഞ ബോട്ടുകള്ക്കുപോലും സര്‍വ്വീസ് നടത്താനുള്ള അനുമതി നിഷേധിച്ചത് തീര്‍ത്തും ടൂറിസം വളര്‍ച്ചയെ ബാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.


ദിവസങ്ങളോളം സര്‍വ്വീസ് നിര്‍ത്തിവെച്ചാല്‍ നിരവധി സാധാരക്കാരുടെ തൊഴില്‍ ഇല്ലാതാവുകയും പ്രദേശത്ത് ടൂറിസം സാധ്യതകള്‍ നഷ്ടമാവുകയും ചെയ്യും. പ്രദേശത്തെ സാധാരണക്കാരും മല്‍സ്യസമ്പത്ത് നഷ്ടപ്പെട്ട് ഉപജീവനമാര്‍ഗം കണ്ടെത്താനാവാത്ത സാധാരണക്കാരായ മല്‍സ്യതൊഴിലാളികളും വായ്പയെടുത്തും മറ്റുമാണ് ബോട്ട് സര്‍വ്വീസ് ആരംഭിച്ചത്.

സര്‍ക്കാരിന്റെ അനുമതി വാങ്ങിയതിന് ശേഷമാണ് എല്ലാ ബോട്ടുകളും നിര്‍മ്മാണം ആരംഭിച്ചത്. പ്രദേശത്ത് ടൂറിസം സാധ്യതകള്‍ ഇല്ലാതായാല്‍ ഇത് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തൊഴിലാളി കുടുംബങ്ങളെ തള്ളിവിടും.

സര്‍ക്കാരിന്റെ നിയമാനുസൃതമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് തന്നെയാണ് സര്‍വ്വീസ് നടത്തുന്നത്. പോര്‍ട്ട് അതോറിറ്റിയുടെ ഓഫീസിലെ കാലതാമസമാണ് രജിസട്രേഷന് സംവിധാനം നടപ്പിലാവാന്‍ താമസം എന്നാണ് മനസ്സിലാവുന്നത്. എത്രയും പെട്ടെന്ന് തന്നെ സര്‍വ്വീസ് ആരംഭിക്കാനുളള നടപടികള്‍ ഉദ്യോഗസ്ഥര്‍ കൈകൊള്ളണം.

ബോട്ട് സർവീസിനെതിരായ നടപടികൾ പുന:പരിശോധിക്കണമെന്നും നിയമവിധേയമായി പ്രവർത്തിക്കാൻ ഉടൻ അനുമതി നൽകണമെന്നും യുവമോര്‍ച്ച പയ്യോളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ഒപ്പം അകലാപ്പുഴയിലെ തോണി അപകടത്തില്‍ മൂന്ന്പേരുടെ ജീവന് രക്ഷിച്ച ശിക്കാരബോട്ട് ജീവനക്കാരെ മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.
യുവമോർച്ച പയ്യോളി മണ്ഡലം പ്രസിഡന്റ് പി സനൽജിത് അധ്യക്ഷത വഹിച്ചു. ശ്രീഹരി പുറക്കാട്, നിഖിൽ പള്ളിക്കര, എം ലാൽജിത് പ്രസംഗിച്ചു.


Discussion about this post