ദുബൈ: സ്നേഹസാഹോദര്യത്തിന്റെ നവ്യാനുഭവം പകർന്ന് കടലൂർ മുസ്ലിം അസോസിയേഷൻ ദേരയിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. വി കെ കെ റിയാസ് അദ്ധ്യക്ഷത വഹിച്ചു. ദാരിമി കൗൺസിൽ യൂ ഏ ഇ വൈസ് പ്രസിഡണ്ട് സക്കരിയ ദാരിമി മുഖ്യഥിതിയായി.
അഹമദ് റംലി, വി കെ കെ ഉമ്മർ, ഷഫീഖ് ദാരിമി കോടിക്കൽ, സയ്യിദ് ഫസൽ തങ്ങൾ പ്രസംഗിച്ചു. റഫീഖ് മാപ്പിളകുറ്റി, സമീർ മനാസ്, ശരീഫ് ദാരിമി, റസൽ മുക്കാട്ട്, മുഹമ്മദലി മലമ്മൽ, ഹാരിസ് തൈക്കണ്ടി, സിറാജ് കോടിക്കൽ, ഫാസിൽ കളോളി, താജുദ്ധീൻ എരവത്ത്,
നവാസ് ഓവും തലക്കൽ, നബീൽ നാരങ്ങോളി, ഷഫീഖ് സംസം, വി കെ കെ റാഷിദ്, റാഫി നിലയെടുത്ത്, പി വി ഫൈസൽ എന്നിവർ നോമ്പ്തുറ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ സംഗമത്തിൽ എത്തിച്ചേർന്നു. ജഅഫർ നിലയെടുത്ത് സ്വാഗതവും, പി വി നിസാർ കോടിക്കൽ നന്ദിയും പറഞ്ഞു.
Discussion about this post