ജയ്പുർ : സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചില്ലെങ്കിൽ ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തിയാൽ നിസഹകരിക്കുമെന്ന് ഗുർജർ സമുദായ നേതാവ് വിജയ്സിംഗ് ബെയ്ൻസ്ല. “നിലവിലെ സർക്കാർ സംസ്ഥാനത്ത് നാലു വർഷം പൂർത്തിയാക്കുകയാണ്. ബാക്കി ഒരു വർഷം മുഖ്യമന്ത്രി സ്ഥാനം സച്ചിൻ പൈല
റ്റിന് നൽകാൻ രാഹുൽ ഗാന്ധി തയാറായാൽ അദ്ദേഹത്തിന്റെ യാത്രക്ക് സ്വാഗതമോതും. അല്ലെങ്കിൽ എതിർക്കും’. 2018ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗുർജർ സമുദായംഗം മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസിന് വോട്ടു ചെയ്തതെന്നും ബെയ്ൻസ്ല പറഞ്ഞു. ഗുർജർ സമുദായംഗമാണ് സച്ചിൻ പൈലറ്റ്. ഡിസംബർ മൂന്നിനാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തുന്നത്.
Discussion about this post