പയ്യോളി: അയനിക്കാട് പള്ളിക്കും പയ്യോളി രണ്ടാം ഗെയ്റ്റിനും ഇടയിൽ ട്രെയിനിടിച്ച് മരിച്ചത് ഇടുക്കി സ്വദേശി. ഇടുക്കി വാഴത്തോപ്പ് നെല്ലിക്കുന്നേൽ ഗോപിനാഥിൻ്റെ മകൻ ജി വിനോദ് (54) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം.
വിവരമറിയിച്ചതിനെ തുടർന്ന്, തിരിച്ചറിയുന്നതിനായി ഇടുക്കിയിൽ നിന്നും ബന്ധുക്കൾ പുറപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
ഇന്ന് രാവിലെ 10 മണിയോടെ മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് തൊട്ടടുത്തുണ്ടായിരുന്ന ബാഗിൽ നിന്നും ലഭിച്ച ഡ്രൈവിങ്ങ് ലൈസൻസ്, പാൻ കാർഡ് എന്നിവയിലെ വിവരങ്ങൾ അനുസരിച്ചാണ് വിനോദ് ആണ് മരിച്ചതെന്ന് കരുതുന്നത്. വടകര ഭാഗത്തേക്ക് പോകുന്ന ട്രെയിനിൽ നിന്നും യാത്രക്കിടയിൽ വീണതാവാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.
പയ്യോളി പോലീസും വടകര ആർ പി എഫും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




































Discussion about this post