ചെന്നൈ: ട്രെയിൻ യാത്രാവേളയിൽ ഇനിമുതൽ പൊലീസ് ഉദ്യോഗസ്ഥർ ടിക്കറ്റോ, മതിയായ യാത്രാ രേഖകളോ കൈയിൽ കരുതണമെന്ന് ദക്ഷിണ റെയിൽവെ. യാത്രക്കാരുടെ സീറ്റുകൾ ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥർ കൈയ്യടക്കുന്നെന്ന പരാതി വ്യാപകമായതോടെയാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് ദക്ഷിണ റെയിൽവെ ചെന്നൈ ഡിവിഷൻ സീനിയർ കൊമേഴ്‌സ്യൽ മാനേജർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ സീറ്റ് കൈക്കലാക്കുന്ന പൊലീസുകാർ റെയിൽവെ അധികൃതർ ടിക്കറ്റ് ചോദിക്കുമ്പോൾ ഐഡി കാർഡ് കാണിക്കുന്നതാണ് ശീലം. ഇതിനെതിരെ പരാതി ലഭിച്ചതിനാലാണ് നടപടിയെന്ന് തമിഴ്‌നാട് ഡിജിപിക്കും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്കും കത്തിലൂടെ റെയിൽവെ അറിയിച്ചു. ഇതോടെ എല്ലാത്തരം ട്രെയിനുകളിലും ഔദ്യോഗിക ആവശ്യങ്ങൾക്കോ അല്ലാതെയോ യാത്രചെയ്യുന്ന പൊലീസുകാർ ടിക്കറ്റെടുത്തേ മതിയാകൂ.
Discussion about this post