കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഐച്ചിറ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ, വികസന സ്ഥിരം സമിതി അധ്യക്ഷ എം ഷീല, പഞ്ചായത്ത് അംഗം കെ ഗീത, മുൻ മെമ്പർ കെ ബാലകൃഷ്ണൻ നായർ പ്രസംഗിച്ചു.

പഞ്ചായത്തംഗം സി ലതിക സ്വാഗതവും കുടിവെള്ള കമ്മിറ്റി ചെയർമാൻ എ എം രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Discussion about this post