

കൊയിലാണ്ടി: നഗരസഭകളിൽ പുതുതായി തുടങ്ങിയ ഐ ബി പി എം എസ് സോഫ്റ്റ് വേറിലെ അപാകതകൾ ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്ന് റജിസ്റ്റേർഡ് എൻജിനിയേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഇത് കാരണം സമർപ്പിച്ച പ്ലാനുകൾ അനുമതിക്കായി മാസങ്ങളോളം കാത്തു നിൽക്കേണ്ട അവസ്ഥയാണുള്ളതെന്നും അപാകതകൾ പരിഹരിച്ച് സുതാര്യമാക്കുന്നതു വരെ നേരത്തെയുള്ള സങ്കേതം സോഫ്റ്റ് വേർ തുടർന്നു കൊണ്ട് പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കൊയിലാണ്ടിയിൽ നടന്ന സമ്മേളനം നഗരസഭ അധ്യക്ഷ കെ പി സുധ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് വി സി നാരായണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ, കെ എം അഷ്റഫ്, കെ പ്രബിൻ, പ്രമോദ് കുമാർ പ്രസംഗിച്ചു.

തുടർന്ന് നടന്ന പ്രവർത്തക സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ മനോജ്, ജില്ലാ പ്രസിഡൻ്റ് കെ ജയകുമാർ, ജില്ലാ സെക്രട്ടറി സി സന്തോഷ് കുമാർ, ജോയിൻ്റ് സെക്രട്ടറി വി ടി ഭരതരാജൻ, സംസ്ഥാന കമ്മിറ്റി അംഗം വി രാമചന്ദ്രൻ, കെ മധുസൂധനൻ, പി മുഹമ്മദ് ഫൈസൽ, കെ കെ സുധീഷ് കുമാർ, താലൂക്ക് സെക്രട്ടറി ടി ഡി റിത, ഹരിദാസ് കുന്നേരി, കെ പി വിനീത പ്രസംഗിച്ചു.


Discussion about this post