കൊയിലാണ്ടി: നിയോജക മണ്ഡലത്തിൽ കെ. റെയിൽ സർവ്വെ നടത്താൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി.

സർവ്വേ നടക്കുകയാണെങ്കിൽ അത് ശക്തമായി തടയുന്നതിനും യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ശനിയാഴ്ച നടക്കുന്ന കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാനും എല്ലാ മുനിസിപ്പൽ പഞ്ചായത്തിൽ നിന്നും ഒരോ വാഹനം പോകാനും തീരുമാനിച്ചു.

യോഗത്തിൽ കെ കെ റിയാസ് അധ്യക്ഷത വഹിച്ചു. ഷഫീക്ക് തിക്കോടി, ശമിം കൊയിലാണ്ടി, സുനൈദ് പയ്യോളി, നിസാർ മാടക്കര, പി കെ മുഹമ്മദലി, കെ സി സിദ്ധീഖ്, കെ.പി കോയ ചേമഞ്ചേരി, ഫാസിൽ നടേരി പ്രസംഗിച്ചു.

Discussion about this post