കോഴിക്കോട്: ഐ എന്‍ എല്ലിലെ ഒരു വിഭാഗം ഇന്ന് യോഗം ചേരും. അബ്ദുള്‍ വഹാബ് വിഭാഗമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് കോഴിക്കോട് വിളിച്ചു ചേർത്തത്. പാര്‍ട്ടി പിളര്‍ന്ന സാഹചര്യത്തില്‍ തുടര്‍ നീക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇടതു മുന്നണി നേതൃത്വത്തെ സമീപിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കും.
യഥാര്‍ഥ ഐഎന്‍എല്‍ ആണെന്ന് അവകാശപ്പെട്ട് അബ്ദുള്‍ വഹാബ് വിഭാഗം അടുത്ത ദിവസം മുന്നണിയെ സമീപിച്ചേക്കും. 22 അംഗ സെക്രട്ടറിയേറ്റില്‍ ഭൂരിപക്ഷം പേരും യോഗത്തിനെത്തുമെന്ന പ്രതീക്ഷയിലാണ് വഹാബ് വിഭാഗം.
സംസ്ഥാന നേതൃ കമ്മറ്റികള്‍ പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ നടപടി ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം സംസ്ഥാന കൗണ്‍സിലും വഹാബ് വിഭാഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം നല്കിയ കാരണം കാണിക്കല്‍ നോട്ടീസിന് അബ്ദുള്‍ വഹാബ് മറുപടി നല്‍കിയിട്ടില്ല.
Discussion about this post