പയ്യോളി: ലക്ഷങ്ങൾ ചിലവഴിച്ച് ദേശീയ പാതയോരങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ അശ്രദ്ധമായി ഇളക്കി താഴെയിട്ട് നശിപ്പിക്കുന്നു. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായാണ് തെരുവ് വിളക്കുകൾ നശിപ്പിക്കുന്നത്. ഇന്ന് മൂരാട് ഓയിൽ മില്ലിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ ഇളക്കി മാറ്റുന്ന ജോലി തുടങ്ങിയത്. ഇന്ന് 16 ഓളം വിളക്കുകൾ ഇളക്കി മാറ്റുമെന്നാണ് അറിയുന്നത്.
എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ദേശീയ പാതയോരങ്ങളിൽ ടൗണുകൾ കേന്ദ്രീകരിച്ച് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് പലയിടത്തും ഇവ സ്ഥാപിച്ചത്. ഓരോന്നിനും ലക്ഷങ്ങളാണ് ചില വഴിച്ചിട്ടുള്ളത്. താഴെയുള്ള ബോൾട്ടുകൾ അഴിച്ചെടുത്ത് ക്രെയിൻ ഉപയോഗിച്ച് ഇളക്കിയെടുത്ത് അശ്രദ്ധമായും അലക്ഷ്യമായും താഴെയിടുകയാണ്.
ഇത് ഇതിലുള്ള ബൾബുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നു. ലക്ഷങ്ങളാണ് ഇതിലൂടെ നശിപ്പിക്കപ്പെടുന്നതെങ്കിലും ഉത്തരവാദപ്പെട്ട ആരും തന്നെ ഇതിലിടപ്പെട്ടിട്ടില്ല.
കൃത്യമായി, ശ്രദ്ധയോടെ അഴിച്ചെടുത്താൽ ഇരുട്ടിൽ ബുദ്ധിമുട്ടുന്ന മറ്റ് പ്രദേശങ്ങൾക്ക് വെളിച്ചം പകരാൻ കഴിയും, ഉത്തരവാദപ്പെട്ടവർ കണ്ണു തുറന്ന് കാണുകയാണെങ്കിൽ …
Discussion about this post