പാലക്കാട്: കൂട്ടുകാര്‍ക്കൊപ്പം രാത്രി 9 മണി വരെ സമയം ചെലവഴിക്കാം അതിനിടയില്‍ ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തില്ല എന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടു നല്‍കി വധു. വിവാഹസമ്മാനമായി വരന്റെ സുഹൃത്തുക്കള്‍ നല്‍കിയ വധുവിന്റെ ‘അനുമതി പത്ര’മാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
കൊടുവായൂര്‍ മലയക്കോട് വിഎസ് ഭവനില്‍ എസ് രഘുവും കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ് അര്‍ച്ചനയും ശനിയാഴ്ചയാണ് വിവാഹിതരായത്. വിവാഹസമ്മാനമായി രഘുവിന്റെ കൂട്ടുകാര്‍ നല്‍കിയത് 50 രൂപയുടെ മുദ്രപ്പത്രം ആയിരുന്നു. ഇതില്‍ ‘കല്യാണം കഴിഞ്ഞാലും എന്റെ ഭര്‍ത്താവിനെ രാത്രി 9 മണി വരെ സുഹൃത്തുക്കളുമായി സമയം
ചെലവഴിക്കാന്‍ അനുവദിക്കും എന്നും അതിനിടയില്‍ ഫോണ്‍ ചെയ്ത് ബുദ്ധിമുട്ടിക്കില്ല എന്നും ഉറപ്പ് നല്‍കുന്നു’ എന്ന് അര്‍ച്ചനയെക്കൊണ്ട് ഒപ്പിട്ടിട്ടുണ്ടായിരുന്നു. വരന്റെ സുഹൃത്തുക്കള്‍ തന്നെ പ്രചരിപ്പിച്ച ചിത്രം പിന്നീട് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇതോടെ വധുവിനും വരനുമൊപ്പം കൂട്ടുകാരെയും ആംശസിച്ച് സന്ദേശങ്ങള്‍ എത്തിത്തുടങ്ങി.
Discussion about this post