മുംബൈ : ഒന്നിച്ച് ഉറങ്ങാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ മലാഡിലെ മാൽവാനി മേഖലയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഒന്നിച്ച് ഉറങ്ങാനെത്തിയ യുവാവിനെ ഭാര്യ വിലക്കി. ഇതിൽ കലിപൂണ്ട ഭർത്താവ് യുവതിയെ കല്ലിന് ഇടിച്ചു കൊല്ലുകയായിരുന്നു. യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post