
മൂടാടി: സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായ് ചിങ്ങപുരം സി കെ ജി എം ഹയർ സെക്കണ്ടറി സ്കൂൾ പി ടി എയുടെ നേതൃത്വത്തിൽ സ്കൂളിൽ മനുഷ്യ ചങ്ങല തീർത്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻ്റ് അച്യുതൻ ആളങ്ങാരി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ഭാസ്കരൻ, പഞ്ചായത്ത് അംഗം റജുല, തിക്കോടി പഞ്ചായത്ത് അംഗം അബ്ദുള്ള കുട്ടി, പ്രസിഡൻ്റ് സുരേഷ്ബാബു എടക്കുടി, പി ടി എ വൈസ് പ്രസിഡൻ്റ് വി വി സുരേഷ്, സ്റ്റാഫ് സെക്രട്ടറി സതീഷ് ബാബു, സ്കൂൾ ചെയർപേഴ്സൺ ആയിഷ ഫെബിൽ, പി ശ്യാമള പ്രസംഗിച്ചു.




Discussion about this post