

പയ്യോളി: തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ വിളംബര ബൈക്ക് റാലിയും കെ കെ കടത്തനാടിൻ്റെ കണ്ണ് കെട്ടി ബൈക്ക് ഓടിക്കലും നടന്നു. ലഹരിക്കെതിരെ പ്രതിരോധവുമായി ഒക്ടോ. 2 ന് തച്ചൻ കുന്ന് മുതൽ കീഴൂർ വരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിൻ്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.

ഇ കെ നായനാർ സ്റ്റേഡിയത്തിൽ പയ്യോളി സി ഐ കെ സി സുഭാഷ് ബാബു റാലി ഫ്ലാഗ് ഓഫ് ചെയ്തു. നഗര സഭാംഗങ്ങളായ കാര്യാട്ട് ഗോപാലൻ, സി കെ ഷഹനാസ്, ഷജ്മിന, സിജിന മോഹൻ എന്നിവർ പങ്കെടുത്തു.

സമിതി ഭാരവാഹികളായ കാര്യാട്ട് നാരായണൻ, സി കൃഷ്ണൻ, കാട്ടു കണ്ടി ഹംസ, മാതാണ്ടി അശോകൻ, എം വി ബാബു, തോട്ടത്തിൽ ചന്ദ്രൻ നേതൃത്വം നൽകി. ഇ കെ നായനാർ സ്റ്റേഡിയത്തിൽ നിന്നുമാരംഭിച്ച റാലി പയ്യോളി കീഴൂർ, തുറയൂർ വരെ സഞ്ചരിച്ച് തച്ചൻ കുന്നിൽ സമാപിച്ചു.




തച്ചൻ കുന്നിൽ വിളംബര റാലിയും കണ്ണ് കെട്ടി ബൈക്കോടിക്കലും.. വീഡിയോ കാണാം…
Discussion about this post