വടകര: വീട്ടമ്മയ്ക്കെതിരെ അയൽവാസിയുടെ ആക്രമണം. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മടപ്പള്ളി അയൽവാസി അറക്കൽ മാളിയേക്കൽ പറമ്പിൽ ശ്രീജിത്തി (43) നെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.
അറക്കൽ മാളിയേക്കൽ പറമ്പിൽ പുഷ്പയെ (73) കൊടുവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് ശ്രീജിത്തിനെ പോലീസ് സംഭവസ്ഥലത്ത് നിന്ന് പിടികൂടിയത്. കൊലകുറ്റം ചുമത്തിയാണ് അറസ്റ്റ്. പുഷ്പയ്ക്ക് തലയ്ക്ക് ആഴത്തിൽ മുറിവേറ്റു. കഴുത്തിന് പിന്നിലും കൈയ്യിലും വെട്ടേറ്റിട്ടുണ്ട്.
ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരന്തരം തെറി പറയുന്നത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നറിയുന്നു. പ്രതിയെ ചോമ്പാൽ എസ് ഐ ടി സുനിൽ കുമാറിന്റെ നേതൃത്യത്തിലുള്ള സംഘം സംഭവ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.




































Discussion about this post