തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചതെന്നാണ് വിവരം. വിഷം കഴിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ഗായത്രിക്ക് ഒപ്പം മുറിയെടുത്ത പ്രവീണ്‍ എന്നയാളെയാണ് കാണാതെയായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരുംഹോട്ടലില്‍ മുറിയെടുത്തത്. മരണം നടന്നതായി ഒരാള്‍ ഹോട്ടലില്‍ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഇന്നലെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. യുവാവിന് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Discussion about this post