പയ്യോളി: പയ്യോളി നഗരസഭയുടെ ഹോമിയോപ്പതി ആരോഗ്യ കേന്ദ്രം ഇനിമുതല്‍ കീഴൂർ പ്രിയദർശിനി ശിശു മന്ദിരത്തിൽ പ്രവർത്തിക്കും. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പഴയ പഞ്ചായത്ത് കെട്ടിടം
പൊളിക്കേണ്ടി വരും. ഇതാണ് കേന്ദ്രം കിഴുരിലേക്കു മാറ്റാനുള്ള കാരണം. കെട്ടിടത്തില്‍ നിലവിൽ പ്രവർത്തിച്ചു വരുന്ന സാക്ഷരതാ മിഷന്റെ തുടര്‍ വിദ്യാ കേന്ദ്രം നഗരസഭാ ഓഫീസ് കെട്ടിട സമുച്ചയത്തിലേക്ക് മാറും. ഇവിടെ പ്രവർത്തിച്ചു വരുന്ന വയോമിത്രം ക്ലിനിക്ക് എവിടേക്ക് മാറ്റുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Discussion about this post