പയ്യോളി: ഏപ്രിൽ 8 ന് പേരാമ്പ്രയിൽ നടക്കുന്ന കർഷക തൊഴിലാളി ജില്ലാ സമ്മേളനം വിജയിപ്പിക്കുമെന്ന് എച്ച് എം എസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി. പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ മൂലയിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
പി പി കണ്ണൻ, ഉണ്ണി തിയ്യക്കണ്ടി, കെ പി ഗിരീഷ് കുമാർ, കെ ടി രാജ്നാരായണൻ, വി സി സരോജൻ, വി പി സുരേഷ്, കെ വി ചന്ദ്രൻ പ്രസംഗിച്ചു.
ഭാരവാഹികളായി ഉണ്ണി തിയ്യക്കണ്ടി (പ്രസിഡണ്ട്), കെ പി ഗിരീഷ് കുമാർ (വൈസ് പ്രസിഡണ്ട്), മൂലയിൽ രവീന്ദ്രൻ (സെക്രട്ടറി), രാജ് നാരായണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു
Discussion about this post